ചലച്ചിത്ര സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

കോട്ടയം- ചലച്ചിത്ര സീരിയൽ നടി ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്റെ ഭാര്യയുമാണ്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ 'അർധാംഗന' എന്ന ബാലേയിലെ അഭിനയത്തിന് അഖില കേരള നൃത്ത കലാലയത്തിന്റെ 2020ലെ സംസ്ഥാന അവാർഡ് നേടി. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും കുറിച്ചി എവിഎച്ച്എസ്എസിലെ വിദ്യാർഥികൾ)


 

Latest News