അഫ്ഗാനിൽ താലിബാൻ ക്രൂരത വീണ്ടും; കുട്ടിക്ക് വധശിക്ഷ നടപ്പാക്കി

കാബൂൾ- അഫ്ഗാനിൽ താലിബാന്റെ ക്രൂരത തുടരുന്നു. തക്കാർ പ്രവിശ്യയിൽ കുട്ടിയെ വധശിക്ഷക്ക് ഇരയാക്കിയാണ് താലിബാൻ ക്രൂരത കാണിച്ചത്. കുട്ടിയുടെ അച്ഛൻ അഫ്ഗാൻ റെസിസ്റ്റൻസ് സേനയിൽ അംഗമാണെന്ന് സംശയിച്ചാണ് കുട്ടിയെ വധിച്ചത്. പാഞ്ച്ഷിറിലെയും അഫ്ഗാനിലെയും കാര്യങ്ങൾ ലോകത്തെ അറിയിക്കുന്ന സ്വതന്ത്ര മാധ്യമമായ പാഞ്ച്ഷിർ ഒബ്‌സർവറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താലിബാൻ സൈന്യത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിച്ച പാഞ്ച്ഷിർ മേഖലയിലടക്കമുള്ള സൈന്യമായിരുന്നു അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്‌സ്. ഇതിൽ അംഗമായിരുന്നു കുട്ടിയുടെ അച്ഛൻ എന്നാരോപിച്ചാണ് താലിബാൻ വധശിക്ഷ നടപ്പാക്കിയത്.
 

Latest News