പനാജി- രോഗിയുടെ പാന്റ്‌സ് ഊരി രഹസ്യഭാഗം സ്പര്‍ശിക്കാന്‍ ശ്രമിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസ്. ഗോവയിലെ മപുസയിലാണ് സംഭവം. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഓര്‍ത്തോപീഡിക് സര്‍ജന്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു.
വനിതാ അറ്റന്‍ഡന്റില്ലാതെ ക്ലിനിക്കിനകത്തേക്ക് കൊണ്ടുപോയി പാന്റ്‌സ് ഊരിയ ശേഷം രഹസ്യഭാഗത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. അരക്കെട്ടിലെ വേദനയെ തുടര്‍ന്നാണ് യുവതി പ്രശസ്തനായ ഓര്‍ത്തോ ഡോക്ടറെ സമീപിച്ചത്.
ഡോക്ടറുടെ കൈ തട്ടിമാറ്റി കരഞ്ഞുകൊണ്ട് കാറിലെത്തിയ യുവതി വിവരം പറഞ്ഞതിനെ തുടര്‍ന്ന പങ്കാളി ക്ലിനിക്കിലെത്തി ഡോക്ടറുടെ കരണത്തടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.