തിരുവനന്തപുരം- കേരളത്തിൽ ബസ് ചാർജ് വർധിപ്പിക്കേണ്ട അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡീസൽ വില വർധനക്ക് ശേഷം കേരളത്തിൽ മോട്ടോർ വ്യവസായം പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം ബസ് ഉടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്. കേരളത്തിൽ ഉടൻ ബസ് ചാർജ് വർധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ നൽകുന്ന സൂചന. പത്തു രൂപ മിനിമം ചാര്‍ജ് ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.






