വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി 27 വര്‍ഷം പഠിപ്പിച്ചു, സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ കുടുങ്ങി

ജാജ്പുര്‍- വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി 27 വര്‍ഷം പ്രൈമറി സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു. ഒഡീഷയിലെ ജാജ്പുര്‍ ജില്ലയിലാണ് സംഭവം. ബാരാബതി പഞ്ചായത്തിലെ ദുര്‍ഗാപൂര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ ബിനായ ഭൂഷണ്‍ സരണിനെതിരെയാണ് നടപടി. സ്‌കൂളില്‍ അസി. ടീച്ചറായിരുന്നു ഇദ്ദേഹം.
ഹൈ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും ടീച്ചീംഗ് സര്‍ട്ടിഫിക്കറ്റിലും കൃത്രിമം നടത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതെന്ന് റസൂല്‍പുര്‍ ബ്ലോക്ക് എജുക്കേഷന്‍ ഓഫീസര്‍ (ബി.ഇ.ഒ) കുഖിഹ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 

Latest News