കോവിഡ് മിക്ക രാജ്യങ്ങളിലും പ്രതീക്ഷിക്കുന്ന ആയുസ്സ് കുറച്ചു; പുതിയ പഠനം

ലണ്ടന്‍- കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം ആളുകളുടെ ആയുസ്സ് ഗണ്യമായി കുറഞ്ഞുവെന്ന് ഓക്‌സഫോഡ് യൂനിവേഴ്‌സിറ്റിയുടെ പഠനം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വലിയ തോതിലാണ് പ്രതീക്ഷിക്കുന്ന ആയുസ്സ് കുറഞ്ഞത്. 22 രാജ്യങ്ങളില്‍ 2019 നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം ആറു മാസത്തിലേറെയാണ് ആയുസ്സ് കുറച്ചത്. അമേരിക്കയിലാണ് ഏറ്റവും വലിയ കുറവുണ്ടായത്. യു.എസില്‍ പുരുഷന്മാരുടെ ആയുസ്സില്‍ രണ്ടു വര്‍ഷത്തിലേറെയാണ് കുറഞ്ഞതെന്ന് പഠനം വ്യക്തമാക്കുന്നു.
വേള്‍ഡോമീറ്റര്‍ കണക്കു പ്രകാരം കോവിഡ് കാരണം ഇതുവരെ 4,761,895 പേരാണ് ലോകത്ത് മരിച്ചത്. മരണസംഖ്യയില്‍ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 7,06,317 ആണ് അമേരിക്കയിലെ മരണസംഖ്യ. തൊട്ടുപിന്നാലെ ബ്രസീലും ഇന്ത്യയുമുണ്ട്.
ഭൂരിഭാഗം രാജ്യങ്ങളിലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ആയുസ്സാണ് കുറഞ്ഞത്.

 

Latest News