ഗര്‍ഭിണിയായ 24കാരിയെ കൂട്ടബലാത്സംഗം ചെയ്ത് റെയില്‍വെ ട്രാക്കില്‍ തള്ളി; 2 പേര്‍ അറസ്റ്റില്‍

പട്‌ന- ബിഹാല്‍ തലസ്ഥാനമായ പട്‌നയില്‍ ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അബോധാവസ്ഥയില്‍ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു മുങ്ങിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളില്‍ ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. വിശാല്‍, അങ്കിത് എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി വീടിനു സമീപം നടക്കാനിറങ്ങിയതായിരുന്നു യുവതി. ഈ സമയം രണ്ട് യുവാക്കളെത്തി മോശമായി പെരുമാറുകയും വായപൊത്തി യുവതിയെ എടുത്തുകൊണ്ടു പോകുകയുമായിരുന്നു. ഇവര്‍ മറ്റൊരു യുവാവിനെ കൂടി ഫോണില്‍ വിളിച്ചു വരുത്തി മൂന്ന് പേരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതിരോധിക്കാന്‍ ശ്രമിച്ച യുവതിയെ പ്രതികള്‍ മര്‍ദിക്കുകയും ചെയ്തു. 

പീഡിപ്പിച്ച ശേഷം അബോധാവസ്ഥയിലായ യുവതിയെ റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. പിന്നീട് ബോധം തെളിഞ്ഞ യുവതി അലറി വിളിക്കുന്നത് കേട്ടാണ് റെയില്‍വേ പോലീസ് എത്തിയത്. പട്‌ന ജങ്ഷന്‍ സ്റ്റേഷനു സമീപമാണ് സംഭവം. യുവതിയെ വൈദ്യ പരിശോധന നടത്തി.
 

Latest News