Sorry, you need to enable JavaScript to visit this website.

റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ഡി.സി ബുക്‌സും

റിയാദ് അന്താരാഷ്ട്ര പുസ്തക മേളയിൽ മലയാള സാന്നിധ്യമാകാൻ ഇക്കുറി ഡി.സി ബുക്‌സുമുണ്ടാകും. ഡി.സി ബുക്‌സിന്റെ സ്റ്റാൾ ഇത് ആദ്യമായാണ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തുന്നത്. റിയാദിലെ പ്രവാസ ലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കി റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഒക്ടോബർ ആദ്യവാരം തുടക്കമാകും. റിയാദിലെ മലയാളികൾക്ക് മുന്നിൽ അറിവിന്റെ അക്ഷയഖനി തുറക്കാനുള്ള തയാറെടുപ്പിലാണ് ഡി.സി ബുക്‌സ്. കഥ, കവിത, നോവൽ, ജനപ്രിയഗ്രന്ഥങ്ങൾ, ക്ലാസിക്കുകൾ, റഫറൻസ് പുസ്തകങ്ങൾ, ബാലസാഹിത്യ ഗ്രന്ഥങ്ങൾ, ഡിക്ഷ്ണറികൾ, സെൽഫ് ഹെൽപ് പുസ്തകങ്ങൾ, മത്സര പരീക്ഷകൾക്കുള്ള പഠനസഹായികൾ, ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ, പാചകം, യാത്രാ വിവരണങ്ങൾ, ജീവചരിത്രങ്ങൾ, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി മലയാളംഇംഗ്ലീഷ് കൃതികൾ മേളയിൽ ലഭ്യമാകും.

 

Latest News