Sorry, you need to enable JavaScript to visit this website.

തെരുവ് കച്ചവടക്കാരുടെ ഡിജിറ്റൽ പണമിടപാടിൽ ഏസ്വെയർ ഫിൻടെകും

തെരുവ് കച്ചവടക്കാരിൽ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടിയിൽ കൊച്ചി ആസ്ഥാനമായ ഫിൻടെക് സ്റ്റാർട്ടപ്പായ ഏസ്വെയർ ഫിൻടെക്കിനെ കേന്ദ്രസർക്കാർ പങ്കാളിയായി തെരഞ്ഞെടുത്തു. തെരുവ് കച്ചവടക്കാർക്ക് ധനസഹായം ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ പി.എം സ്വാനിധി പദ്ധതിക്ക് കീഴിലാണ് പ്രത്യേക പ്രചാരണം നടക്കുന്നത്. ഇതിലൂടെ രാജ്യത്തെ 8.68 ലക്ഷം തെരുവ് കച്ചവടക്കാരെ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഭവനനിർമാണ, നഗരവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഐ.ടി മന്ത്രാലയം നടപ്പാക്കുന്ന പ്രചാരണ പരിപാടി രാജ്യത്തെ 223 നഗരങ്ങളിലാണ് നടക്കുന്നത്. യു.പി.ഐ ക്യു ആർ കോഡ് ഉപയോഗിച്ച് ഡിജിറ്റൽ പണമിടപാട് നടത്താൻ തെരുവ് കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രത്യേക പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇലക് ട്രോണിക്സ്, ഐടി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏസ്വെയർ ഉൾപ്പെടെ അഞ്ച് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളാണ് 45 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്.
കേരളത്തിലെ 50 നഗരങ്ങളിലായി 5487 തെരുവ് കച്ചവടക്കാരെയാണ് ഏസ്വെയർ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരിക. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ പേരെ ഉൾകൊള്ളിക്കും. തെരുവ് കച്ചവടക്കാരെ ഡിജിറ്റൽ പണമിടപാടിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുമായി സഹകരിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഏസ്വെയർ ഫിൻടെക് സർവീസസ് മാനേജിംഗ് ഡയറക്ടർ നിമിഷ ജെ. വടക്കൻ പറഞ്ഞു.



 

Latest News