Sorry, you need to enable JavaScript to visit this website.

കോട്ടക് മഹീന്ദ്ര ബാങ്ക് ആരോഗ്യ സംരക്ഷണ സേവന മേഖലയിലേക്ക്

കോട്ടക് മഹീന്ദ്ര ബാങ്ക് ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് സേവനം വ്യാപിപ്പിച്ചു. ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചർ വായ്പകൾ, മെഡിക്കൽ, എക്യുപ്മെന്റ് ധനസഹായം, ആരോഗ്യ സംരക്ഷണ വായ്പകൾ എന്നിവ ഉൾപ്പെടും. ആശുപത്രികൾ, ലബോറട്ടറികൾ, ഡയഗ്‌നോസ്റ്റിക് സെന്ററുകൾ, നഴ്സിംഗ് ഹോമുകൾ, ക്ലിനിക്സ്, ഡോക്ടർമാർ, മെഡിക്കൽ ഉപകരണ നിർമാതാക്കൾ, വ്യാപാരികൾ എന്നിവർക്കു വേണ്ടിയാണ് കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പുതിയ ഉൽപന്ന ശ്രേണി രൂപകൽപന ചെയ്തിരിക്കുന്നത്. ഈ മേഖലയ്ക്കു വേണ്ടി, ആകർഷകമായ പലിശനിരക്കിലാണ് കെ.എം.ബി.എൽ പുതിയ ധനസഹായപദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. 50 ലക്ഷം രൂപവരെയുള്ള വായ്പകൾ താമസം കൂടാതെ ലഭ്യമാക്കുന്നതിന് ഇൻസ്റ്റാ പ്രോഗ്രാമും ആവിഷ്‌കരിച്ചിട്ടുണ്ട്.
അടുത്ത ഏതാനും വർഷത്തിനുള്ളിൽ ഇന്ത്യൻ ഹെൽത്ത് കെയർ വ്യവസായം കരുത്തുറ്റ വളർച്ച നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉയർന്ന ഇൻഷുറൻസ് കവറേജ്, വെൽനെസ് ആന്റ് പ്രിവന്റീവ് ഹെൽത്ത് കെയർ, മെഡിക്കൽ ടൂറിസം എന്നിവയെല്ലാം ഇന്ത്യൻ ആരോഗ്യ സംരക്ഷണ വ്യവസായത്തിന്റെ വളർച്ചയിൽ പങ്കാളികളാകും. അടുത്ത 3-5 വർഷത്തിനുള്ളിൽ ആരോഗ്യ സംരക്ഷണം മുൻഗണനാ മേഖലയിലായിരിക്കുമെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക്, ബിസിനസ് ബാങ്കിംഗ് അസറ്റ്സ് പ്രസിഡന്റ് ആന്റ്് ഹെഡ് സുനിൽ ദാഗാ പറഞ്ഞു.






 

Latest News