Sorry, you need to enable JavaScript to visit this website.

പ്രവാസി കൂട്ടായ്മയിൽ കൽപറ്റയിൽ മെഡിക്കൽ സെന്റർ

വയൽനാട് മെഡിക്കൽ സെന്റർ കൽപറ്റയിൽ ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. 

കൽപറ്റ- ഒമ്പതംഗം പ്രവാസി കൂട്ടായ്മ കൽപറ്റ എസ്.കെ.എം.ജെ സ്‌കൂളിന് സമീപം മെഡിക്കൽ സെന്റർ ആരംഭിച്ചു. വയൽനാട് എന്നു പേരിട്ട സെന്ററിന്റെ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എൽ.എ നിർവഹിച്ചു. ഡയറക്ടർ ഹിസ്റ്റി എം. സാനി അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകരായ പി.പി. ആലി, പി.ജി. ആനന്ദകുമാർ, ടി.ജെ. ഐസക്, സി.എം. ശിവരാമൻ, വന്ദന ഷാജു, ഡയറക്ടർമാരായ എം. റഷീദ്, കെ.ടി. അജ്മൽ, എം.കെ. സിദ്ദിഖ്, സി. തൻവീർ, പി. നിയാസ്, പി. യൂസഫ്, എ.കെ. ഷിമ്ന, എം.കെ. ഷുഹൈബ് എന്നിവർ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടർ സി. മനാഫ് സ്വാഗതം പറഞ്ഞു. ജനറൽ ക്ലിനിക്, ഐ ക്ലിനിക്, ഡെന്റൽ ക്ലിനിക്, ഇ.എൻ.ടി, ഒപ്റ്റിക്കൽസ്, ലബോറട്ടറി, ഫാർമസി സൗകര്യങ്ങളുള്ളതാണ് സെന്റർ.

Latest News