Sorry, you need to enable JavaScript to visit this website.

ഇന്നു മുതല്‍ ഇന്ത്യയില്‍ യാരിസ് നിര്‍ത്തിയെന്ന് ടൊയോട്ട

മുംബൈ- ടൊയോട്ട 2018ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഇടത്തരം സെഡാന്‍ ആയ യാരിസ് ഉല്‍പ്പദാനം നിര്‍ത്തിയതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യകളിലും ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സെപ്തംബര്‍ 27 തിങ്കളാഴ്ച മുതല്‍ യാരിസ് ഇന്ത്യയില്‍ നിര്‍ത്തിയതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇപ്പോള്‍ യാരിസ് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും സര്‍വീസും സ്‌പെയറുകളും ലഭ്യമാക്കുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു. അടുത്ത 10 വര്‍ഷത്തേക്ക് ഇതു ലഭിക്കും. 2022 പുതുവര്‍ഷം പുതിയ മോഡലുകള്‍ രംഗത്തിറക്കാനുള്ള തയാറെടുപ്പിലാണ് ടൊയോട്ട. മാരുതി സുസുക്കിയുമായുള്ള ക്രോസ് ബാഡ്ജിങ് കൂട്ടുകെട്ടില്‍ ഏറ്റവും പുതുതായി സിയസിന്റെ പുതിയ പതിപ്പ് ബെല്‍റ്റ എന്ന പേരില്‍ ടൊയോട്ട വൈകാതെ അവതരിപ്പിക്കും.
 

Latest News