Sorry, you need to enable JavaScript to visit this website.

നാദാപുരത്ത് ഇരട്ട കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

നാദാപുരം- കോഴിക്കോട് നാദാപുരം പേരോട് ഇരട്ടക്കുട്ടികളേയും എടുത്ത് അമ്മ കിണറ്റില്‍ചാടി. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള രണ്ടു കുട്ടികളും മരിച്ചു. ഫാത്തിമ റൗഹ, മുഹമ്മദ് റസ്‌വിന്‍ എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. അമ്മ സുബിനയെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. നാദാപുരം മഞ്ഞാമ്പ്രത്ത് റഫീഖിന്റെ ഭാര്യയാണ് സുബിന. കുട്ടികളെ ആദ്യം കിണറ്റിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സുബിന ചാടിയതെന്ന് പോലീസ് പറഞ്ഞു. ചാടുന്നതിനു മുമ്പായി വിവരം സ്വന്തം വീട്ടിലേക്ക് വിളിച്ചറിയിച്ചതായും സുബിന പോലീസിന് മൊഴിനല്‍കി. ഇവരില്‍ നിന്നും വിവരം ലഭിച്ച വീട്ടുകാര്‍ വന്നു നോക്കുമ്പോള്‍ സുബിന കിണറ്റില്‍ പടവില്‍ ഇരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുബിന പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണം നടന്നു വരുന്നു.
 

Latest News