കണ്ണൂര്‍- സ്വന്തം ജീവിതം പ്രമേയമായിക്കിയുള്ള സിനിമയിലേക്ക് നായികയെ കണ്ടെത്തിയതായി വിവാദ വ്േളാഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍. തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഇരുവവരും ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു.
നടിയും മോഡലുമായ നീരജ നായികയാകുമെന്ന് അറിയിച്ച് നടിയോടൊപ്പമുള്ള ചിത്രവും ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്തു. ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി, ഇനി നടനെ കൂടെ കിട്ടിയാല്‍ മതി'എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
നിയമലംഘനങ്ങളുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തതോടെയാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ വിവാദത്തിലായിരുന്നു. ആര്‍.ടി ഓഫീസില്‍ ബഹളമുണ്ടാക്കിയതിന് പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
വാഹനം രൂപമാറ്റം വരുത്തുകയും ഗതാഗത നിയമം ലംഘിക്കുകയും ചെയ്തതിനാലാണ് വാഹനം പിടിച്ചെടുത്തിരുന്നത്.