സി.എ.എ പ്രക്ഷോഭത്തില്‍ മരിച്ചവര്‍ രക്തസാക്ഷികളെന്ന് ഉവൈസി

കാണ്‍പുര്‍- പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പോലീസ് വെടിവെപ്പില്‍ ബാബുപര്‍വയില്‍ മരിച്ച മൂന്ന് പേര്‍ സമുദായത്തിനുവേണ്ടി മരിച്ച രക്തസാക്ഷികളാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.
സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.എസ്.പി, ബി.ജെ.പി കക്ഷികള്‍ക്ക് കല്യാണത്തിനുള്ള ബാന്‍ഡ് പാര്‍ട്ടി മാത്രമാണ് മുസ്്‌ലിംകളെന്നും കല്യാണം കഴിഞ്ഞാല്‍ ആദ്യം അവരെയാണ് മാറ്റിനിര്‍ത്തുന്നതെന്നും ഉവൈസി ആരോപിച്ചു. മുസ്്‌ലിംകള്‍ മറ്റു പാര്‍ട്ടികളുടെ കൊടി പിടിക്കരുതെന്നും സ്വയം രാഷ്ട്രീയ ശക്തിയായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങളില്‍നിന്നൊരാളെ നേതാവായി തെരഞ്ഞെടുക്കണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിലൂടെ ഇത് സാധിക്കും- അദ്ദേഹം പറഞ്ഞു.

 

Latest News