റിയാദ്- സൗദി അറേബ്യയില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദലി അറിയിച്ചു. അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്കും ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കും നിലവില്‍ ബൂസറ്റര്‍ ഡോസ് നല്‍കുന്നുണ്ട്.
രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് എട്ട് മാസം കഴിഞ്ഞ 60 നുമുകളില്‍ പ്രായമുള്ളവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കാന്‍ തയാറെടുക്കുന്നതെന്ന് വക്താവ് പറഞ്ഞു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം 41 ദശലക്ഷം കവിഞ്ഞിട്ടുണ്ട്. 18 ദശലക്ഷം പേര്‍ രണ്ടു ഡോസും പൂര്‍ത്തീകരിച്ച് ഇമ്യാണ്‍ സ്റ്റാറ്റസ് നേടി. കോവിഡ് ബാധിച്ച് ഭേദമായവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ പ്രധാന്യം വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയ വക്താവ് വിശദീകരിച്ചു.






