തെഹ്‌റാന്‍- പൊതുസ്ഥലത്ത് പാടിയ യുവതിയെ മതകാര്യ പോലീസ് ഏജന്റ് തടയാന്‍ ശ്രമിച്ചതിനെ തുടുര്‍ന്ന് ആളുകള്‍ ഇടപെട്ടു. ഇറാനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ മാധ്യമ പ്രവര്‍ത്തക മാസിഹ് അല്‍നിജാദാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
തെരുവില്‍ ഗിത്താര്‍ വായിക്കുകയായിരുന്ന യുവതിയുടെ സമീപമെത്തി വീട്ടില്‍വെച്ച് പാടിയാല്‍ മതിയെന്നും തെരുവില്‍ വേണ്ടെന്നും അറിയിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഇടപെട്ട് ഇയാളെ ചോദ്യം ചെയ്തു.
സ്ത്രീകള്‍ പൊതുസ്ഥലത്ത് പാടുന്നത് നിഷിദ്ധമാണെന്ന് വാദിച്ച ഇയാളോട് തടിച്ചുകൂടിയവര്‍ തര്‍ക്കിക്കുകയായിരുന്നു. യുവതിയുടെ പാട്ട് തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു.