കോഴിക്കോട്ട് കെട്ടിട നിര്‍മ്മാണത്തിനിടെ സ്ലാബ്  തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു, നാല്  പേര്‍ക്ക് പരിക്കേറ്റു 

കോഴിക്കോട്- കോഴിക്കോട് തൊണ്ടയാട് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിക്കുന്ന സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകര്‍ന്നു വീണത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് ഒരാള്‍ മരിച്ചത്. മറ്റ് നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തമിഴ്‌നാട് സ്വദേശികളാണ് അഞ്ചു പേരും.
 

Latest News