ഇനി കടലാസ് നോക്കി വായിക്കേണ്ട, മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കുമായി ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു

തിരുവനന്തപുരം- മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു. പ്രോംപ്റ്റര്‍ വാങ്ങാനായി പിആര്‍ഡിക്ക് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
6.26 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതോടെ പേപ്പര്‍ നോക്കിയുള്ള വായന ഒഴിവാകും. പിആര്‍ ചേംബറിലാകും പ്രോംപ്റ്റര്‍ സ്ഥാപിക്കുക. നിലവില്‍ വാര്‍ത്താസമ്മേളനങ്ങളും മറ്റും നടത്തുമ്പോള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സര്‍ക്കാര്‍ തീരുമാനം പേപ്പറില്‍ നോക്കി വായിക്കുകയാണ് ചെയ്യുന്നത്.

Latest News