മൊണ്ടാന- യുഎസ് നഗരമായ സീയറ്റിലില്‍ നിന്നും ചിക്കാഗോയിലേക്കു പോകുകയായിരുന്ന ട്രെയ്ന്‍ മൊണ്ടാനയില്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. യുഎസ് സമയം ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം. 147 യാത്രക്കാരും 13 ജീവനക്കാരുമാണ് ട്രെയ്‌നിലുണ്ടായിരുന്നതെന്ന് റെയില്‍വേ കമ്പനിയായ ആംട്രാക്ക് അറിയിച്ചു.