മഞ്ചേരി- ഏഴ്, ഒമ്പത് വയസ്സ് പ്രായമുള്ള സഹോദരിമാരെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന വയോധികന് ജാമ്യമില്ല. കൽപകഞ്ചേരി വളവന്നൂർ പെരുമണ്ണ ക്ലാരി പൂന്തോട്ടപ്പടി പോത്തുംപെട്ടി മൊയ്തീൻ (69)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയത്. 2021 ഓഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടികളുടെ പരാതിയെ തുടർന്ന് കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് രാജ ഓഗസ്റ്റ് 21ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.






