Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശസ്ത്രക്രിയയുടെ പേരിൽ  പട്ടിണിക്കിടൽ; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

കോഴിക്കോട് - ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന് നിരവധി ദിവസങ്ങളിൽ നിർദ്ദേശം നൽകിയശേഷം ശസ്ത്രക്രിയ നടത്തിയില്ലെന്ന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
പരാതി പരിഹരിച്ചശേഷം മെഡിക്കൽ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
മലപ്പുറം നരിപ്പറമ്പ് സ്വദേശി അബ്ദുൽ മജീദിനാണ് ശസ്ത്രക്രിയ നടത്താത്തത്. ഓർത്തോ വിഭാഗം അഞ്ചാം യൂനിറ്റിലെ വാർഡ് 37 ലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ആവശ്യം. മനുഷ്യാവകാശ പ്രവർത്തകനായ മുജീബ് റഹ്‌മാൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

Latest News