ന്യൂദൽഹി- കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഇ-മെയിലിന്റെ ഫൂട്ടർ ആയി ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്രസർക്കാരിന്റെ മുദ്രാവാക്യവും ഒഴിവാക്കി സുപ്രീം കോടതിയുടെ ചിത്രം ഉൾപ്പെടുത്താനും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോട് സുപ്രീം കോടതി നിർദേശിച്ചു.
സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിന്റെ അടിയിൽ വരുന്ന ഫൂട്ടർ ഭാഗത്താണ് 'സബ്കാ സാത്ത്, സബ്കാ വിശ്വാസ്' എന്ന മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നത്. സുപ്രീം കോടതി അയക്കുന്ന ഏത് മെയിലിനൊപ്പവും ഇതുണ്ടാകും. ഇത് നീക്കംചെയ്യാനാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക മെയിലിന്റെ സാങ്കേതികവശം കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.






