Sorry, you need to enable JavaScript to visit this website.

കസ്ഗഞ്ച് കലാപത്തിനു പിന്നിൻ ഹിന്ദുത്വ തീവ്രവാദികൾ; പുതിയ തെളിവ് പുറത്ത്, ഗുപ്തയെ കൊന്നയാൾ പിടിയിൽ

ആഗ്ര- കസ്ഗഞ്ചിൽ റിപ്പബ്ലിക് ദിനത്തിൽ മുസ്ലിംകൾക്കെതിരെ ഉണ്ടായ കലാപത്തിനു പിന്നിൽ ആരാണെന്നു വ്യക്തമായ സൂചന നൽകുന്ന പുതിയ തെളിവ് പുറത്ത്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് തോക്കുകളും ആയുധങ്ങളും വടികളുമേന്തി മാർച്ച് ചെയ്യുന്ന ഹിന്ദുത്വ തീവ്രവാദി യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രദേശത്തെ ഒരു സർക്കാർ കെട്ടിടത്തിനു മുകളിൽ നിന്ന് ഷൂട്ട് ചെയ്ത വീഡിയോയിൽ ഈ യുവാക്കൾ ഒരു പ്രകോപനവുമില്ലാതെ ആകാശത്തേക്ക് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കടന്നു വരുന്നത്. കൂട്ടത്തിലൊരാൾ ദേശീയ പതാകയുമേന്തിയിട്ടുണ്ട്.

യുവാക്കളായ ഈ ആക്രമി സംഘം തുരുതുരെ വെടിവയ്ക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. കലാപത്തിന് ആക്കം കൂട്ടിയത് ചന്ദൻ ഗുപ്ത എന്ന യുവാവിന്റെ മരണമാണ്. ആക്രമസംഭവങ്ങളിൽ ഒരു പങ്കുമില്ലാത്ത ഈ 21കാരൻ കൊല്ലപ്പെട്ടത് വെടിയേറ്റാണ്. എവിടെ നിന്നാണ് വെടിയേറ്റത് എന്നതു സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. '50 യുവാക്കളാണ് ഈ ആക്രമി സംഘത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ പക്കൽ തോക്കുണ്ട്. മറ്റുള്ളവരുടെ കയ്യിൽ ദണ്ഡുകളും വടികളും ഉണ്ട്. ബാക്കിയുള്ളവരെല്ലാം മുസ്ലിം വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ കല്ലെറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. തോക്കേന്തിയ യുവാക്കൾ നിരവധി തവണ ആകാശത്ത് വെടിവെക്കുന്നതും വളരെ വ്യക്തമാണ്. 14 സെക്കന്റ് ദൈർഘ്യമുള്ള ഈ നിർണായക വീഡിയോയുടെ ഉള്ളടക്കം സംബന്ധിച്ച് കൂടുതൽ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്,' ഒരു മുതിർന്ന പേലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.  

കസ്ഗഞ്ചിലെ വീർ അബ്ദുൽ ഹമീദ് സ്മാരകത്തിനു സമീപം ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന പ്രദേശവാസികളായ മുസ്ലിംകളുടെ ഇടയിലേക്ക് അതിക്രമിച്ചെത്തി പരിപാടി അലങ്കോലപ്പെടുത്തിയത് ഈ ആക്രമി സംഘമാണെന്നാണ് പോലീസ് നിഗമനം. മുസ്ലിംകൾ ദേശീയ പതാക ഉയർത്തുന്നത് തടയുകയും മുതിർന്നവരടക്കം പരിപാടിക്കെത്തിയവരെ ആക്രമിക്കുകയുമാണ് ഇവർ ചെയ്തത്. ആക്രമികൾ ദേശീയ പതാക കാലോടെ വലിക്കുകയും കാവി പതാക ഉയരത്തിൽ വീശുകയും ചെയ്തിരുന്നു. പാക്കിസ്ഥാനെതിരെ മുദ്രാവാക്യം മുഴക്കാൻ ആവശ്യപ്പെട്ടു കൊണ്ടാണ് ദേശീയ പതാക ഉയർത്തുന്ന മുസ്ലിംകളെ ഇവർ ആക്രമിച്ചത്. 

അറസ്റ്റിലായ സലീം

പുതിയ വീഡിയോ പുറത്തു വന്നതോടെ ഇതു സംബന്ധിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മുസ്ലിംകളും ഹിന്ദുക്കളും പരസ്പര സൗഹാർ്ദ്ദത്തോടെ കഴിയുന്ന ഇടമാണിത്. ഇവിടെ ആദ്യമായാണ് വർഗീയ കലാപം ഉണ്ടാകുന്നത്. കസ്ഗഞ്ച് കലാപം ആസുത്രിത വർഗീയ കലാപമാണെന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് ഇതുവരെ പുറത്ത് വന്ന വീഡിയോകൾ. റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഭവത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ സംഘപരിവാർ അനുകൂലികൾ പ്രദേശത്ത് വ്യാപക ആക്രമണം അഴിച്ചു വിടുകയും മുസ്ലിംകളുടെ കടകളും വീടുകളും വാഹനങ്ങളും തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. 
അതിനിടെ, കാസ്ഗഞ്ച് സംഘർഷത്തിനിടെ, യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രൻ ഗുപ്ത എന്നയാളെ അറസ്റ്റ് ചെയ്ത സലീം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാസ്ഗഞ്ചിൽ തുണിക്കട നടത്തുകയാണ് സലീം. ചന്ദ്രഗുപ്തയുടെ ശരീരത്തിൽനിന്ന് പിടിച്ചെടുത്ത വെടിയുണ്ടകളും തോക്കും പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. നിലവിൽ സലീമിനെതിരെ മറ്റ് ക്രിമിനൽ കേസുകളൊന്നുമില്ല. 


 

Latest News