തൃശൂർ - മതിലകം കൂളിമുട്ടത്ത് പ്രവാസിയുടെ കാൽ തല്ലിയൊടിച്ച കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. കൂളിമുട്ടം ത്രിവേണി സ്വദേശികളായ തറയിൽ വീട്ടിൽ മനോജ് (46), തറയിൽ വീട്ടിൽ വിഥുൻ (33) എന്നിവരാണ് കൊടുങ്ങല്ലൂർ കോടതിയിൽ കീഴടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് ത്രിവേണി സ്വദേശി തറയിൽ രതീഷിനെ ആക്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന രതീഷിനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ രതീഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശത്തായിരുന്ന പ്രതികൾ അവിടെ വെച്ചുണ്ടായ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിലാണ് രതീഷിനെ ആക്രമിച്ചത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.






