ഗുവാഹത്തി- ദറംഗ് ജില്ലയിലെ സിപാജറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മ പറഞ്ഞു. സംഘര്‍ഷത്തില്‍ 11 പോലീസുകാര്‍ക്കും പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.
ക്യാമറാ മാന്‍ എങ്ങനെ സ്ഥലത്തെത്തിയെന്നും പ്രത്യേക വ്യക്തിയെ കീഴ്‌പ്പെടുത്താന്‍ അയാള്‍ എന്തിനു ശ്രമിച്ചുവെന്ന കാര്യവും അന്വേഷിക്കും.
കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ അനിവാര്യമാണെന്നും അത് ഒറ്റരാത്രി കൊണ്ട് തീരുമാനിച്ച കാര്യമല്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. നാല് മാസം ചര്‍ച്ച നടത്തിയിരുന്നു. കൈയേറിയ സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതെന്നും ജനങ്ങളില്‍നിന്ന് എതിര്‍പ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനായിരത്തോളം പേര്‍ സ്ഥലത്ത് തടിച്ചുകൂടിയെന്നും പോലീസിനെ ആക്രമിച്ചപ്പോഴാണ് തിരിച്ചടിച്ചതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.