ജിസാൻ- സൗദി ദേശീയ ദിനം ബെയ്ഷ് കെ.എം.സി.സി ആഘോഷിച്ചു. ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയെ കരുത്തോടെ നേരിട്ട് മഹാമാരിയെ പിടിച്ച് കെട്ടിയ സൗദി സർക്കാറിനെ യോഗം പ്രകീർത്തിച്ചു. പ്രസിഡന്റ് അബ്ദുറഹ്‌മാൻ കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
ജിസാൻ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഗഫൂർ വാവൂർ, ഉപാധ്യക്ഷൻ ശമീർ അമ്പലപ്പാറ, സെക്രട്ടറി നാസർ വി ടി ഇരുമ്പുഴി, മൂസ ഹാലൂഷ്, കോമു ഹാജി ക്ലാരി, യാസർ വാൽക്കണ്ടി, റിയാസ് കുന്നത്ത് പറമ്പ്, ആരിഫ് ഒതുക്കുങ്ങൽ, ബാവ ഗൂഡല്ലൂർ എന്നവർ ആശംസകൾ നേർന്നു. മുനീർ ചൊക്ലി, സലിം മാളിയേക്കൽ, മുഹമ്മദ് ആക്കോട്, സൈനുദ്ദീൻ മോങ്ങം, നാസർ പൊറ്റയിൽ, ഷരീഫ് പനക്കൽ കുറ്റൂർ, ഹാരിസ് കാട്ടാമ്പള്ളി, മുഹമ്മദ് അലി ജൗഹർ വളമംഗലം, ശാജഹാൻ ആലപ്പുഴ എന്നവർ സംസാരിച്ചു. സെക്രട്ടറി ശമീൽ മുഹമ്മദ് വലമ്പൂർ സ്വാഗതവും ജമാൽ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.