റിയാദ് - മുഖംമൂടി ധരിച്ച രണ്ടു യുവാക്കള്‍ കാര്‍ യാത്രികരായ യുവതികളെ ഭയപ്പെടുത്തിയതില്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. മെയിന്‍ റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതികളെയാണ് ഗതാഗതക്കുരുക്കു മൂലം കാര്‍ നിര്‍ത്തിയ സമയത്ത് യുവാക്കള്‍ ഭയപ്പെടുത്തിയത്. മുഖംമൂടി ധരിച്ച് അപ്രതീക്ഷിതമായി മുന്നില്‍ പ്രത്യക്ഷപ്പെട്ട് കൈകളും മുഖവും കൊണ്ട് കോപ്രായങ്ങള്‍ കാണിച്ച യുവാക്കളെ കണ്ട് യുവതികള്‍ പേടിച്ചു ബഹളംവെച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. കുറ്റക്കാരായ യുവാക്കളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്.






