സൗദിയില്‍ പോലീസുകാരനെ കാറിടിച്ച് പരിക്കേല്‍പിക്കാന്‍ ശ്രമിച്ച വിദേശി അറസ്റ്റില്‍

റിയാദ് - ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് പരിക്കേല്‍പിക്കാന്‍ ശ്രമിച്ച യെമനിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി തബൂക്ക് പോലീസ് വക്താവ് കേണല്‍ ഖാലിദ് അല്‍ഗുബാന്‍ അറിയിച്ചു. തബൂക്കിലെ മെയിന്‍ റോഡുകളില്‍ ഒന്നില്‍ വാഹന ഗതാഗതം ക്രമീകരിക്കുന്നതിനിടെയാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ യെമനി കാറിടിച്ച് പരിക്കേല്‍പിക്കാന്‍ ശ്രമിച്ചത്. പ്രതിക്കെതിരെ സുരക്ഷാ വകുപ്പുകള്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശിയെ അറസ്റ്റ് ചെയ്ത കാര്യം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചതായും തബൂക്ക് പ്രവിശ്യ പോലീസ് വക്താവ് പറഞ്ഞു.

 

Latest News