Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഫ്ഗാനില്‍ ഭൂരിഭാഗം ജില്ലകളിലും താലിബാന്‍ സജീവം

കാബൂള്‍- അഫ്ഗാനിസ്ഥാനിലെ 70 ശതമാനം ജില്ലകളിലും ഭീകര സംഘടനയായ താലിബാന്റെ സജീവ സാന്നിധ്യമുണ്ടെന്ന് ബി.ബി.സി നടത്തിയ പഠനം. രാജ്യത്തിന്റെ നാലു ശതമാനം പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലാണ്. 66 ശതമാനം മേഖലകളിലും പ്രവര്‍ത്തനം സജീവമാണെന്നും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രാജ്യത്തെ എല്ലാ ജില്ലകളില്‍നിന്നുമായി പ്രദേശവാസികളായ 1,200 വ്യക്തികളെ നേരിട്ട് കണ്ട് അന്വേഷിച്ചു തയാറാക്കിയ പഠനമാണിത്. ഈയിടെ നാറ്റോ സേനയുടെ നേതൃത്വത്തിലുള്ള സഖ്യം കണ്ടെത്തിയതിനേക്കാള്‍ അധികമാണ് ബി.ബി.സി കണ്ടെത്തിയ താലിബാന്‍ സാന്നിധ്യം.
 
2017 ഒക്ടോബര്‍ വരെ അഫ്ഗാന്റെ 44 ശതമാനം മേഖലകളിലും താലിബാന്‍ സജീവമാണെന്നായിരുന്നു നാറ്റോയുടെ കണ്ടെത്തല്‍. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടെ നിരവധി ഭീകരാക്രമണങ്ങളാണ് അഫ്ഗാനില്‍ നടന്നത്. പല ആക്രമണങ്ങളുടേയും ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുമുണ്ട്. താലിബാനെ നേരിടാന്‍ അഫ്ഗാന്‍ സേനയ്ക്കു നല്‍കുന്ന സഹായം യു.എസ് സഖ്യ സേന ശക്തമാക്കിയതോടെയാണ് ഭീകരാക്രമണങ്ങളും വര്‍ധിച്ചത്.
അഫ്ഗാനിലെ 399 ജില്ലകളിലാണ് ബിബിസി സര്‍വെ നടത്തിയത്. ഇവയില്‍ 122 ജില്ലകള്‍, അഥവാ രാജ്യത്തിന്റെ 30 ശതമാനം ഭാഗത്തു മാത്രമെ അഫ്ഗാന്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണമുള്ളൂ. അതേസമയം ഈ മേഖലകളില്‍ താലിബാന്‍ കടന്നുകയറ്റങ്ങള്‍ക്കുള്ള സാധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല. കാബൂള്‍ അടക്കമുളള സുപ്രധാന നഗരങ്ങളില്‍ ഇപ്പോഴും താലിബാന്‍ ആക്രമണങ്ങള്‍ നടക്കുന്നു.  30 ജില്ലകളില്‍ ഐ.എസ് സാന്നിധ്യമുണ്ടെങ്കിലും ഇവിടങ്ങളില്‍ അവര്‍ക്ക് പൂര്‍ണ നിയന്ത്രണമില്ലെന്നും ബി.ബി.സി പഠനം പറയുന്നു.

Latest News