അസമിൽ പോലീസ് വെടിവെച്ചയാളുടെ ദേഹത്ത് ചാടിയ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

ഗുവാഹത്തി- അസമിലെ ധോൽപ്പൂരിൽ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കിടെ പോലീസിന്റെ വെടിയേറ്റ് മരിച്ചയാളുടെ നെഞ്ചത്തുകയറി ചവിട്ടിയ സംഘ്പരിവാർ അനുഭാവിയായ ഫോട്ടോഗ്രഫറെ അറസ്റ്റ് ചെയ്തു. സർക്കാർ ഫോട്ടോഗ്രാഫറായ ബിജോയ് ശങ്കർ ബാനിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്. വെടിയേറ്റ് നിലത്തുവീണ പ്രദേശവാസിയുടെ മൃതദേഹത്തിൽ ഇയാൾ ആവർത്തിച്ച് ചവിട്ടുകയായിരുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഡി.ജി.പി ഭാസ്‌കർ ജ്യോതി മഹന്ത വ്യക്തമാക്കി. അറസ്റ്റിലായ ബിജോയ് ശങ്കർ കടുത്ത സംഘപരിവാർ അനുഭാവിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച ഗ്രാമവാസികൾക്കു നേരെ ക്രൂരമായ ആക്രമണമാണ് അസമിൽ അരങ്ങേറിയത്. പോലീസിന്റെ ആക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ആറു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
 

Latest News