കണ്ണൂർ- കണ്ണൂർ കുടിയാന്മലയിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. വെട്ടേറ്റ ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒൻപതുമാസം പ്രായമുള്ള ധ്യാൻദേവിനെയാണ് അച്ഛൻ മുയിപ്ര സതീശൻ(31) വെട്ടിക്കൊന്നത്. ഭാര്യ അഞ്ജുവിന്റെ നില ഗുരുതരമാണ്. സതീശന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. കൃത്യം നടത്തിയ ശേഷം യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.






