കോട്ടയം- കോട്ടയം നഗരസഭയിൽ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസം ബി.ജെ.പി പിന്തുണയോടെ പാസാകാൻ സാധ്യത. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പുറത്തായേക്കും. നഗരസഭയിൽ ഇടതുമുന്നണിക്കും ഐക്യമുന്നണിക്കും 22 സീറ്റ് വീതമാണുള്ളത്. ബി.ജെ.പിക്ക് എട്ടും. എൽ.ഡി.എഫ് അവിശ്വാസത്തെ ബി.ജെ.പി പിന്തുണക്കുന്നതോടെ അവിശ്വാസം പാസാകും. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ പിന്തുണയോടെ ഇടതുമുന്നണി കൊണ്ടുവന്ന് അവിശ്വാസ പ്രമേയം പാസായിരുന്നു. കോട്ടയം നഗരസഭയിൽ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചർച്ച തുടരുകയാണ്. നാലു മണിക്കൂറാണ് ചർച്ച.






