ഭോപ്പാല്‍- ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ വിദ്വേഷ പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ഇന്ത്യയില്‍ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയും മുസ്‌ലിംകളുടേത് കൂടുകയുമാണെന്നാണ്് ദിഗ് വിജയ് സിംഗിന്റെ വിവാദ പരാമര്‍ശം.
1951ലെ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് മുന്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ദിഗ് വിജയ് സിംഗിന്റെ വാക്കുകള്‍. ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് 2.3 ശതമാനവും മുസ്ലിംകളുടേത് 2.7 ശതമാനവും ആണെന്നും ഈ നില തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദുക്കളുടെയും മുസ്്‌ലിംകളുടേയും ജനസംഖ്യ തുല്യമാകുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
നേരത്തെ അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ദിഗ് വിജയ് സിങ് പിന്തുണ അറിയിക്കുകയും 1.11 ലക്ഷം രൂപ സംഭാവന നല്‍കകയും ചെയ്തിരുന്നു.
മതം മനുഷ്യനും ദൈവവും തമ്മിലുള്ള വിഷയമാണ്, രാഷ്ട്രീയ ഉപകരണമല്ല. അതിനാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കിയത് തന്റെ വ്യക്തിപരമായ താല്‍പര്യമായി കണക്കാക്കണമെന്നാണ് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നത്.