ഫേസ്ബുക്ക് വഴി അടുപ്പം; വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു

മണ്ണാര്‍ക്കാട്- ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വട്ടമണ്ണപ്പുറം പിലായിത്തൊടി വീട്ടില്‍ അജാസി(21)നെയാണ് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഫേസ്ബുക്ക് വഴി അടുപ്പം സ്ഥാപിച്ച കുട്ടിയെ വീട്ടിലെത്തിയാണ് യുവാവ് പീഡിപ്പിച്ചത്. ഒന്നിലധികം തവണ ഇത് തുടര്‍ന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Latest News