Sorry, you need to enable JavaScript to visit this website.

സൗദി എയര്‍ലൈന്‍സ് ടിക്കറ്റ് റീബുക്കിംഗ് നിരക്കുകളില്‍ മാറ്റം

റിയാദ് - ദേശീയ വിമാന കമ്പനിയായ സൗദിയ ആഭ്യന്തര സര്‍വീസുകളില്‍ ടിക്കറ്റ് റീബുക്ക് ചെയ്യുന്നതിനും ടിക്കറ്റ് റദ്ദാക്കുന്നതിനുമുള്ള നിരക്കുകള്‍ പരിഷ്‌കരിച്ചു. രണ്ടു ദിവസത്തിലേറെ ഇടവേളയില്‍ ഇക്കണോമി ക്ലാസ് ടിക്കറ്റ് റീബുക്ക് ചെയ്യാന്‍ മുതിര്‍ന്നവര്‍ക്ക് 69 റിയാലും കുട്ടികള്‍ക്ക് 34.50 റിയാലും ഇന്‍ഫന്റ്‌സിന് 6.90 റിയാലുമാണ് നിരക്ക് നല്‍കേണ്ടത്. രണ്ടും അതില്‍ കുറവും ദിവസത്തെ ഇടവേളയിലാണ് ടിക്കറ്റ് റീബുക്ക് ചെയ്യുന്നതെങ്കില്‍ മുതിര്‍ന്നവര്‍ക്ക് 115 റിയാലും കുട്ടികള്‍ക്ക് 57.50 റിയാലും മുലകുടി പ്രായത്തിലുള്ള കുട്ടികള്‍ക്ക് 11.50 റിയാലുമാണ് ഫീസ് നല്‍കേണ്ടത്.
രണ്ടു ദിവസത്തില്‍ കൂടുതല്‍ ഇടവേളയില്‍ ബിസിനസ് ക്ലാസില്‍ ടിക്കറ്റ് റീബുക്കിംഗിന് മുതിര്‍ന്നവര്‍ക്ക് 57.50 റിയാലും കുട്ടികള്‍ക്ക് 28.75 റിയാലും ഇന്‍ഫന്റ്‌സിന് 5.75 റിയാലും രണ്ടും അതില്‍ കുറവും ഇടവേളയില്‍ ടിക്കറ്റ് റീബുക്ക് ചെയ്യുന്നതിന് മുതിര്‍ന്നവര്‍ക്ക് 103.50 റിയാലും കുട്ടികള്‍ക്ക് 51.75 റിയാലും മുലകുടി പ്രായത്തിലുള്ള കുട്ടികള്‍ക്ക് 10.35 റിയാലുമാണ് നിരക്ക് നല്‍കേണ്ടത്.
രണ്ടില്‍ കൂടുതല്‍ ദിവസത്തെ ഇടവേളയില്‍ ഇക്കണോമി ക്ലാസ് ടിക്കറ്റ് റീഫണ്ട് ചെയ്യുന്നതിന് മുതിര്‍ന്നവര്‍ക്ക് 90 റിയാലും കുട്ടികള്‍ക്ക് 45 റിയാലും ഇന്‍ഫന്റ്‌സിന് 9 റിയാലുമാണ് നിരക്ക് നല്‍കേണ്ടത്. രണ്ടും അതില്‍ കുറവും ദിവസത്തെ ഇടവേളയില്‍ ടിക്കറ്റ് റീഫണ്ട് ചെയ്യാന്‍ മുതിര്‍ന്നവര്‍ക്ക് 110 റിയാലും കുട്ടികള്‍ക്ക് 55 റിയാലും ഇന്‍ഫന്റ്‌സിന്  11 റിയാലുമാണ് നിരക്ക്.
രണ്ടില്‍ കൂടുതല്‍ ദിവസത്തെ ഇടവേളയില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് റീഫണ്ട് ചെയ്യുന്നതിന് മുതിര്‍ന്നവര്‍ക്ക് 80 റിയാലും കുട്ടികള്‍ക്ക് 40 റിയാലും ഇന്‍ഫന്റ്‌സിന് 8 റിയാലുമാണ് നിരക്ക്. രണ്ടും അതില്‍ കുറവും ദിവസത്തെ ഇടവേളയില്‍ ടിക്കറ്റ് റീഫണ്ട് ചെയ്യാന്‍ മുതിര്‍ന്നവര്‍ക്ക് 100 റിയാലും കുട്ടികള്‍ക്ക് 50 റിയാലും ഇന്‍ഫന്റ്‌സിന് 10 റിയാലുമാണ് പുതിയ നിരക്കുകള്‍ എന്നും സൗദിയ അറിയിച്ചു.

 

Latest News