ജിദ്ദ - നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഈജിപ്ഷ്യന്‍ റെസ്റ്റോറന്റില്‍ വന്‍ അഗ്നിബാധ. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണം. റെസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. അഗ്നിബാധയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.






