സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് 27 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

സോനിപത്ത്- ഹരിയാനയില്‍ ക്ലസ് റൂമിന്റെ മേല്‍ക്കൂര തകര്‍ന്ന് 27 വിദ്യാര്‍ഥികള്‍ക്കും മൂന്ന നിര്‍മാണ തൊഴിലാളികള്‍ക്കും പരിക്കേറ്റു. ഹരിയാന സോനിപത്ത് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് മേല്‍ക്കൂര തകര്‍ന്നത്. ഗുരുതരമായി പരിക്കേറ്റ ഏഴു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.
മൂന്നാം തരം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് മേല്‍ക്കൂര തകര്‍ന്നുവീണത്.

 

Latest News