വാഷിംഗ്ടണ്‍- മ്യാന്മറില്‍ റോഹിംഗ്യ മുസ്്‌ലിംകള്‍ക്കെതിരെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ യു.എസ് കോടതി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു. റോഹിംഗ്യകള്‍ക്കെതിരായ കലാപവുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് അടച്ചുപൂട്ടിയ ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
റോഹിംഗ്യകള്‍ക്കെതിരെ അതിക്രമങ്ങളുടെ പേരില്‍ മ്യാന്മറിനെതിരായ അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ ഫേസ് ബുക്ക് പരാജയപ്പെട്ടുവെന്ന് യു.എസ്. ജഡ്ജി പറഞ്ഞു.
ഉപയോക്താക്കളുടെ ആശയവിനിമയ വിവരങ്ങള്‍ വെളിപ്പടുത്തുന്നത് യു.എസ് നിയമത്തിനു വിരദ്ധമാകുമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെട്ടിരുന്നത്.