പാലക്കാട്- റെയില്‍വേ സ്‌റ്റേഷനില്‍ നാല് കിലോയിലധികം സ്വര്‍ണവുമായി മുംബൈ സ്വദേശികള്‍ പിടിയില്‍. ഉത്തം ഗോറൈന്‍, മനാഫ് ജനാ എന്നിവരാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ പിടിയിലായത്. സ്വര്‍ണ്ണ ബിസ്‌കറ്റുകളും ആഭരങ്ങളുമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണത്തിനു രേഖകളില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാവിലെ ഒന്‍പതരയോടെ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ അര്‍പിഎഫും കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 4.868 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയത്. ഹൈദരാബാദില്‍ നിന്നും തൃശൂരിലേക്ക് കടത്താനായിരുന്നു പദ്ധതി. സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റ്‌റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു.