മോഡി മാത്രമല്ല കര്‍മനിരതന്‍, ബി.ജെ.പിക്കാരുടെ ആഘോഷം പൊളിച്ചടുക്കി കോണ്‍ഗ്രസ്‌

ന്യൂദല്‍ഹി- കര്‍മനിരതനാണെന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ബദല്‍ ഫോട്ടോയുമായി കോണ്‍ഗ്രസ്.
ദിവസത്തിലെ ഓരോ നിമിഷവും ഉപയോഗപ്പെടുത്തുന്നുവെന്ന് വിശ്വസിപ്പിക്കാന്‍ അമേരിക്കയിലേക്കുള്ള വിമാനത്തില്‍നിന്നുളള ഫോട്ടോയാണ് മോഡി ട്വീറ്റ് ചെയ്തിരുന്നത്.
ദൈര്‍ഘ്യമേറിയ വിമാന യാത്ര പേപ്പറുകളും ഫയലുകളും നോക്കാന്‍ കൂടി അവസരമൊരുക്കന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ജോലിയോടുള്ള സമര്‍പ്പണത്തെ പ്രകീര്‍ത്തിച്ച് കര്‍മനിരതനെന്ന് വിശേഷിപ്പിച്ച് മോഡിയുടെ ഫോട്ടോ ബി.ജെ.പി, സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്.
ചില ഫോട്ടോകള്‍ പകര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നാണ് സിംഗിന്റെ ഫോട്ടോക്ക് കോണ്‍ഗ്രസ് നല്‍കിയ അടിക്കുറിപ്പ്.
എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതാണ് മന്‍മോഹന്‍സിംഗിന്റെ ഫോട്ടോ.

 

Latest News