നെല്ലൂര്‍- ഭാര്യയെ തൂങ്ങിമരിക്കാന്‍ പ്രേരിപ്പിച്ച ശേഷം അത് വീഡിയോയില്‍ പകര്‍ത്തി ഭാര്യയുടെ മാതാപിതാക്കള്‍ക്ക് അയച്ച യുവാവ് അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് സംഭവം. ഭാര്യ തൂങ്ങിമരിക്കന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിലും അപ്‌ലോഡ് ചെയ്തിരുന്നു.
ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഭാര്യയെ രക്ഷിക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയും ഫോണില്‍ വീഡിയോ പകര്‍ത്തുകയാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചാരത്ര്യത്തില്‍ സംശയിച്ച് യുവാവ് ഭാര്യയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നെല്ലൂര്‍ ആത്മകൂര്‍ സ്വദേശിയായ എം. പെഞ്ചലയ്യയാണ് അറസ്റ്റിലായ്ത. സ്വകാര്യ ബാങ്ക് എ.ടി.എമ്മിന്റെ കാവല്‍ക്കാരനായി ജോലി ചെയ്യുകയായിരുന്നു. 12 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.






