നീറ്റ് പാസാക്കി മെഡിക്കല്‍ പ്രവേശനത്തിന് 50 ലക്ഷം രൂപ, നാലംഗ സംഘം അറസ്റ്റില്‍

നാഗ്പൂര്‍- അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പാസാക്കാന്‍ 50 ലക്ഷം രൂപ വീതം ആവശ്യപ്പെട്ട സംഘത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നീറ്റ് പാസാക്കി മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് ഓരോ വിദ്യാര്‍ഥിയില്‍നിന്ന് 50 ലക്ഷം രൂപ വീതം ആവശ്യപ്പെട്ട നാല് പേരാണ് അറസ്റ്റിലായത്. നാഗ്പൂര്‍ ആസ്ഥാനമായ എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയിരുന്നവരാണ് അറസ്റ്റിലായതെന്ന് സി.ബി.ഐ അറിയിച്ചു.  
ഫോട്ടോകള്‍ മാറ്റിയും മറ്റും പരീക്ഷ എഴുതാന്‍ പകരക്കാരെ ഏര്‍പ്പെടുത്തിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News