Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെഗസസ്: സുപ്രീം കോടതി വിദഗ്ധസമിതി രൂപീകരിക്കും; ഉത്തരവ് അടുത്തയാഴ്ച

ന്യൂദൽഹി- പെഗസസ് ഫോൺ ചോർത്തൽ വിഷയം അന്വേഷിക്കാൻ സുപ്രീം കോടതി വിദഗ്ധ സമിതി രൂപീകരിക്കും. ഇതു സംബന്ധിച്ച ഇടക്കാല ഉത്തരവ് അടുത്തയാഴ്ച ഉണ്ടാകും. മറ്റൊരു കേസിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എൻ.വി.രമണ തന്നെയാണ് സമിതി രൂപീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. പെഗസസിൽ ഹർജിക്കാരനായ അഭിഭാഷകനോടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

'ഈ ആഴ്ച തന്നെ പെഗസസ് വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ വിദഗ്ധ സമിതിയിൽ അംഗമാക്കാൻ ഞങ്ങൾ ഉദ്ദേശിച്ച ചിലർ വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറി. അതിനാലാണ് കാലതാമസം.' ചീഫ് ജസ്റ്റിസ് പറഞ്ഞു.
 

Latest News