ന്യൂയോര്‍ക്ക്- മയക്കുമരുന്നു കേസില്‍ വാറണ്ടുമായി എത്തിയ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവെപ്പ്. ഒരു ഓഫീസര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പോലീസ് തിരിച്ചു വെടിവെച്ചതില്‍ പ്രതിയും കൊല്ലപ്പെട്ടു.
വീട്ടിലെത്തിയ പോലീസ് വാതില്‍ മുട്ടിവിളിച്ചപ്പോള്‍ ഒരു സ്ത്രീ വന്ന് കതകു തുറന്നു. പ്രതി എവിടെയെന്ന് ചോദിക്കുന്നതിനിടയില്‍ അകത്തുനിന്ന് നിറയൊഴിക്കുകയായിരുന്നു.
ബില്‍ ജെഫറി (54) എന്ന പോലീസുകാരന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വെടിയേറ്റ സര്‍ജന്റ് മൈക്കിള്‍ വാന്‍സിനെ (49) അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കി.
കൊല്ലപ്പെട്ട പ്രതി ഡിയോണ്‍ ലഡറ്റ് (31) ആണെന്ന് തിരിച്ചറിഞ്ഞു.






