ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ രണ്ടാം ഡോസ് ഏറെ ഫലപ്രദമെന്ന് പഠനം

വാഷിംഗ്ടണ്‍- ഒരു ഡോസ് മാത്രമുള്ള ഏക കോവിഡ് പ്രതിരോധ വാക്‌സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനും രണ്ട് ഡോസിലേക്ക് നീങ്ങിയേക്കും. രണ്ടാമത്തെ ഡോസ്, കോവിഡ്  പ്രതിരോധത്തെ ഗണ്യമായി വര്‍ധിപ്പിക്കുന്നതായി  കമ്പനി പ്രഖ്യാപിച്ചു. രണ്ട് ഡോസ് കോവിഡിനെതിരെ 94 ശതമാനം ഫലപ്രാപ്തി നല്‍കുന്നു എന്നാണ് പഠനം.
 വിവരങ്ങള്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പറഞ്ഞു. ഫെബ്രുവരിയില്‍ കമ്പനിക്ക് അടിയന്തിര അംഗീകാരം ലഭിച്ചതുമുതല്‍, അമേരിക്കയിലെ 14.6 ദശലക്ഷം ആളുകള്‍ക്ക് ഒറ്റത്തവണ വാക്സിന്‍ ലഭിച്ചു.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ ലഭിച്ചവര്‍ ബൂസ്റ്റര്‍ ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണ്. രണ്ടാമത്തെ ഷോട്ട്, രക്തത്തിലെ ആന്റിബോഡികളുടെ അളവ് നാലിരട്ടി ഉയര്‍ത്തിയതായി ഗവേഷകര്‍ കണ്ടെത്തി.

 

Latest News