Sorry, you need to enable JavaScript to visit this website.

വെടിക്കെട്ടും ഗാനമേളയും എയര്‍ഷോയും; ദേശീയ ദിനാഘോത്തിന്റെ ആരവമുയര്‍ന്നു

റിയാദ്- രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ ദേശീയ ദിനാഘോഷത്തിന്റെ ആരവങ്ങളുയര്‍ന്നു. കോവിഡ് ഭീഷണിയുടെ തീക്ഷ്ണത അകന്നതോടെ എങ്ങും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
 
ഗാനമേള 
റിയാദ് അല്‍റഫീഅ സ്ട്രീറ്റില്‍ 23,24,25 തിയ്യതികളില്‍ വൈകീട്ട് ലൈലതു വഥന്‍ എന്ന പേരില്‍ കലാകാരന്മാരായ റാശിദ് അല്‍മാജിദ്, മാജിദ് അല്‍മുഹന്ദിസ്, അസീല്‍ അബൂബക്കര്‍, ആയദ് യൂസുഫ്, ദാലിയ മുബാറക് എന്നിവരുടെ ഗാനസന്ധ്യ.
24ന് ജിദ്ദ സുപ്രിമില്‍ കലാകാരന്‍ അബാദി അല്‍ജൗഹര്‍, കലാകാരി അസീല്‍ ഹമീം എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള
23ന് റിയാദ് അമീറ നൂറ യൂണിവേഴ്‌സിറ്റി കാമ്പസില്‍ രാത്രി 10 മണിക്ക് ഗായകന്‍ അബാദി അല്‍ജൗഹര്‍, ഗായിക ഹുദാ അല്‍ഫഹദ് എന്നിവരുടെ ഗാനസന്ധ്യ.
 
വെടിക്കെട്ട്
റിയാദിലും ജിദ്ദയിലും രണ്ടിടത്തും ദമാം, അല്‍ഖോബാര്‍, അല്‍ഖസീം, അബഹ, മദീന, ഹായില്‍, അറാര്‍, ജിസാന്‍, നജ്‌റാന്‍, അല്‍ജൗഫ്, അല്‍ബാഹ, തബൂക്ക് എന്നിവിടങ്ങളില്‍ ഓരോ സ്ഥലത്തും വെടിക്കെട്ട് നടക്കും.
റിയാദ്- മുഹമ്മദ് ബിന്‍ സല്‍മാന്‍ റോഡിലെ അല്‍തഗര്‍ പ്ലാസക്ക് എതിര്‍വശം- രാത്രി 9 മുതല്‍ 9.7 വരെ
റിയാദ്- റബ്‌വയിലെ നഹ്ദ പാര്‍ക്ക് - രാത്രി 9 മുതല്‍ 9.07 വരെ
ജിദ്ദ - റെഡ്‌സീ മാളിന് എതിര്‍വശം - രാത്രി 9 മുതല്‍ 9.07 വരെ
ജിദ്ദ -  അല്‍വലീദ് ബിന്‍ ഉഖ്ബ റോഡ് - രാത്രി 9 മുതല്‍ 9.07 വരെ
ദമാം- ദമാം കോര്‍ണീഷ് - രാത്രി 9 മുതല്‍ 9.07 വരെ
അല്‍ഖോബാര്‍ - അല്‍ഖോബാര്‍ കോര്‍ണീഷ് - രാത്രി 9 മുതല്‍ 9.07 വരെ
അല്‍ഖസീം - കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്ക് - രാത്രി 9 മുതല്‍ 9.05 വരെ
അബഹ-  അല്‍ഖസര്‍ ഗ്രൗണ്ട് - രാത്രി 9 മുതല്‍ 9.05 വരെ
മദീന - കിംഗ് ഫഹദ് നാഷണല്‍ പാര്‍ക്ക് - രാത്രി 9 മുതല്‍ 9.05 വരെ
ഹായില്‍ - അല്‍സലാം പാര്‍ക്കിന് എതിര്‍വശം - രാത്രി 9.25 മുതല്‍ 9.30 വരെ
അറാര്‍ - അറാര്‍ മാളിന് എതിര്‍വശം- രാത്രി 9 മുതല്‍ 9.05 വരെ
ജിസാന്‍- ജിസാന്‍ കോര്‍ണീഷ് - രാത്രി 9 മുതല്‍ 9.05 വരെ
നജ്‌റാന്‍ - അല്‍ഗുവൈല അഗ്രികള്‍ച്ചര്‍ - രാത്രി 9 മുതല്‍ 9.05 വരെ
അല്‍ജൗഫ് - കിംഗ് സല്‍മാന്‍ സെന്ററിന് എതിര്‍വശം - രാത്രി 9 മുതല്‍ 9.05 വരെ.
അല്‍ബാഹ - കിംഗ് അബ്ദുല്‍ അസീസ് സെന്ററിന് എതിര്‍വശം - രാത്രി 9 മുതല്‍ 9.05 വരെ.
തബൂക്ക് - അല്‍ജാമിഅ ബ്രിഡ്ജ് - രാത്രി 9 മുതല്‍ 9.05 വരെ.
 
എയര്‍ഷോ
 
തായിഫ്, റിയാദ്, അബഹ, തബൂക്ക്, അല്‍ബാഹ, അല്‍ഖോബാര്‍, ജുബൈല്‍ എന്നിവിടങ്ങളില്‍ എയര്‍ഷോയും  അല്‍ഖോബാറില് മറൈന്‍ ഷോ ഉണ്ടായിരിക്കും. ജിദ്ദയിലേത് 18,19, 20 തിയ്യതികളിലായിരുന്നു.
തായിഫ് - 24ന് വൈകുന്നേരം നാലു മണിക്ക് അല്‍ഹദായിലെ അല്‍റദ്ഫ് പാര്‍ക്ക്.
റിയാദ്- 22, 23 തിയ്യതികളില്‍ വൈകീട്ട് നാലു മണിക്ക് ദര്‍ഇയയിലെ തുര്‍ക്കി ബിന്‍ ് അബ്ദുല്‍ അസീസ് അല്‍അവ്വല്‍, കിംഗ് സൗദ് റോഡ് ജംഗ്ഷന്‍.
അബഹ- 22, 23 തിയ്യതികളില്‍ വൈകീട്ട് നാലു മണിക്ക് കിംഗ് ഖാലിദ് ഹൈവെയിലെ അല്‍ഫന്ന് റോഡില്‍.
തബൂക്ക് - 22, 23 തിയ്യതികളില്‍ വൈകീട്ട് 4.45ന് അമീര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ പാര്‍ക്ക്.
അല്‍ബാഹ - 24ന് വൈകീട്ട് 4.30ന് അമീര്‍ മുഹമ്മദ് ബിന്‍ സൗദ് പാര്‍ക്ക്, അമീര്‍ ഹുസാം ബിന്‍ സൗദ് പാര്‍ക്ക്, റഗ്ദാന്‍ പാര്‍ക്ക്.
അല്‍ഖോബാര്‍ - 24, 25 തിയ്യതികളില്‍ വൈകീട്ട് 4.45ന് അമീര്‍ സുല്‍ത്താന്‍ സയന്‍സ് ആന്റ് ടെക്‌നോളജി സെന്റര്‍ - 
ജുബൈല്‍ - 24, 25 തിയ്യതികളില്‍ വൈകീട്ട് 4.50 ന് ഫനാതീര്‍ കോര്‍ണീഷ്.
 
മറൈന്‍ പ്രദര്‍ശനം
 അല്‍ഖോബാര്‍ കോര്‍ണീഷില്‍ 23ന് വൈകീട്ട് 4.30 മുതല്‍ 5.30 വരെ

Latest News