സൗദിയില്‍ വാക്‌സിന്‍ സെന്ററുകള്‍ നാളെയും പ്രവര്‍ത്തിക്കും

റിയാദ് - ദേശീയദിനം പ്രമാണിച്ച പൊതുഅവധിയാണെങ്കിലും രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെയും കൊറോണ വാക്‌സിന്‍ സെന്ററുകള്‍ വ്യാഴാഴ്ചയും പതിവു പോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്‌സിന്‍ നേടാന്‍ 'സിഹതീ', 'തവക്കല്‍നാ' ആപ്പുകള്‍ വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 54 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും 61 പേര്‍ രോഗമുക്തി നേടുകയും ഏഴു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 303 പേര്‍ അടക്കം സൗദിയില്‍ 2,345 കൊറോണ രോഗികള്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News