സാരി ഉടുത്തതല്ല, മാനേജറെ തല്ലിയതാണ് പ്രശ്‌നം

ന്യൂദല്‍ഹി- സാരിയുടുത്ത സ്ത്രീക്ക് റെസ്‌റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചുവെന്ന വിവാദത്തില്‍ വിശദീകരണവുമായി റെസ്‌റ്റോറന്റ് അധികൃതര്‍. ദല്‍ഹിയിലെ അക്വില റെസറ്റോറന്റില്‍ സാരി ധരിച്ച സ്ത്രീക്ക് പ്രവേശനം നിഷേധിച്ചുവെന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സാരിയല്ല, മാനേജറെ അടിച്ചതാണ് യഥാര്‍ഥ കാരണമെന്നാണ് റെസ്റ്റോറന്റ് അധികൃതര്‍ പറയുന്നത്. തങ്ങളുടെ മാനേജറെ സ്ത്രീ തല്ലുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ബുക്ക് ചെയ്യാതെ എത്തിയ വനിതയോട് അല്‍പം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ കുഴപ്പം തുടങ്ങിയതെന്നും റെസ്റ്റോറന്റ് അധികൃതര്‍ പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാനാണ് ഗേറ്റ് മാനേജര്‍ സാരിയുടെ കാര്യം പറഞ്ഞതെന്നും അതില്‍ ഖേദിക്കുന്നുവെന്നും വ്യക്തമാക്കി.
സാരിയുടുത്ത് നിരവധി ഉപഭോക്താക്കള്‍ റെസ്‌റ്റോറന്റിലേക്ക് കടന്നുവരുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

Latest News