റിയാദ്- ഫൈനല്‍ എക്‌സിറ്റടിച്ചതിന് ശേഷം നാട്ടില്‍ പോയി പുതിയ വിസയില്‍ തിരിച്ചെത്തിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് വീണ്ടും എടുക്കേണ്ടതില്ലെന്ന് സൗദി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. ഇവര്‍ ഏതെങ്കിലും ഒരു ഡ്രൈവിംഗ് സ്‌കൂള്‍ മുഖേന ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചാല്‍ പുതിയ ഇഖാമ നമ്പറില്‍ ലൈസന്‍സ് ലഭ്യമാകാന്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും. രണ്ട് വര്‍ഷം മുമ്പ് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോയി പുതിയ വിസയില്‍ തിരിച്ചെത്തിയ ഒരു വിദേശിയുടെ ചോദ്യത്തിന് ട്വിറ്ററില്‍ നല്‍കിയ മറുപടിയിലാണ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഈ മറുപടി നല്‍കിയത്. തന്റെ പഴയ ലൈസന്‍സിന് ഇപ്പോഴും സാധുതയുണ്ടോ എന്നും താന്‍ വീണ്ടും ഡ്രൈവിംഗ് സ്‌കൂളില്‍ പോയി പുതിയ ലൈസന്‍സിന് എടുക്കേണ്ടതുണ്ടോയെന്നുമായിരുന്നു ഇയാളുടെ ചോദ്യം.